ചാലക്കുടി: ചാലക്കുടിയിലെ പ്രമുഖ ഹോം ഡെക്കോർ വ്യാപാര സ്ഥാപനമായ ഊക്കൻസ് ഷോറൂമിൽ തിങ്കളാഴ്ച രാവിലെ വൻ അഗ്നിബാധ. രാവിലെ ഏകദേശം 8.30നാണ് തീപിടിത്തമുണ്ടായത്.Fire breaks out at home decor showroom in Chalakudy
വിവരമനുസരിച്ച്, ആദ്യമായി തീ കണ്ടത് പെയ്ന്റിംഗ് സെക്ഷനിലായിരുന്നു. വളരെ വേഗത്തിൽ തീ സ്ഥാപനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു. കർട്ടൻ, ക്ലോത്ത്, കിടക്ക, ഫർണിച്ചർ, പെയ്ന്റിംഗ് എന്നിവ ഉൾപ്പെടെ വിവിധ തരം വീട്ടുപകരണങ്ങൾ ഇവിടെ വിൽക്കാറുണ്ട്.
ഉടൻ ചാലക്കുടിയിലെ അഗ്നിശമനസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
