തൃശ്ശൂർ:പടിയൂർ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി പ്രേംകുമാറിന്റെ മൃതദേഹം ബന്ധുക്കൾ സ്വീകരിക്കാൻ തയ്യാറല്ലെന്ന് പോലീസ് അറിയിച്ചു. ഉത്തരാഖണ്ഡിലെ കേദാർനാഥിലെ വിശ്രമ കേന്ദ്രത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ ചിത്രങ്ങൾ കാണിച്ചശേഷം ബന്ധുക്കൾ തിരിച്ചറിയൽ ഉറപ്പാക്കിയിരുന്നു.Padiyoor double murder
മോശം കാലാവസ്ഥയെ തുടർന്ന് അന്വേഷണസംഘത്തിനു കേദാർനാഥിലേക്ക് എത്താൻ ഇതുവരെ സാധിച്ചിട്ടില്ല. പ്രേംകുമാർ ആത്മഹത്യ ചെയ്തെന്ന നിഗമനത്തിലാണ് പോലീസ്. രണ്ടാം ഭാര്യയായ രേഖയും അമ്മയായ മണിയും കൊലപ്പെടുത്തിയശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. കോട്ടയം ചിങ്ങവനം സ്വദേശിയാണ് പ്രേംകുമാർ. മുൻവിവാഹത്തിലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന ഇയാൾ, ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് ഈ ഇരട്ടക്കൊല നടത്തിയത്.
ഇരിങ്ങാലക്കുട സ്വദേശികളായ രേഖയെയും രേഖയുടെ മാതാവ് മണിയെയും വീടിനുള്ളിൽ കൊലപ്പെടുത്തിയതായിരുന്നു. വീടിനുള്ളിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊലപാതകത്തിന് ശേഷം പ്രേംകുമാർ ഒളിവിൽ പോയതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. നാല് ദിവസത്തോളം പ്രതിയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. കൊലയ്ക്ക് ശേഷം ഇയാൾ ഫോണുപയോഗിച്ചിരുന്നില്ല. രാജ്യത്തുടനീളവും അതിരുകൾക്ക് പുറത്തേക്കും പോകാനുള്ള സാധ്യത കണക്കിലെടുത്ത് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നതാണ്. അന്വേഷണത്തിനൊടുവിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
