
സംസ്ഥാനത്ത് ട്യൂഷൻ സെന്ററുകളുടെ എണ്ണം കുറയ്ക്കുന്നത് ആലോചനയിൽ പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസം കച്ചവടമാക്കാനാകില്ലെന്നും, എൻട്രൻസ് കോച്ചിങ്ങിനായി ലക്ഷങ്ങൾ ഈടാക്കുന്നതിനെതിരെ പരാതികളുണ്ടെന്നും അദ്ദേഹം അറിയിച്ചു. കുട്ടികൾക്ക് പഠനത്തിനൊപ്പം വിശ്രമത്തിനും സമയമില്ലാത്ത സാഹചര്യത്തിലാണ് തീരുമാനം ആലോചിക്കുന്നത്. കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.Minister V Sivankutty considering reducing tuition centers