കൂത്തുപറമ്പ്: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലര വയസ്സുകാരനെ തെരുവ് നായ ആക്രമിച്ചു. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. എഫ്രിൻ എന്ന ബാലനെയാണ് നായ കടിച്ചത്. ബഹളം കേട്ടെത്തിയ കുടുംബാംഗങ്ങളുടെയും സമീപവാസികളുടെയും ഇടപെടലോടെയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
പരുക്കേറ്റ എഫ്രിനെ ഉടൻ തലശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുകെയിൽ നിന്ന് അച്ഛൻ മോബിനും അമ്മ ജിൽനയും കൂടെ നാട്ടിലെത്തിയ എഫ്രിൻ, കായലോടുള്ള അമ്മയുടെ വീട്ടിലായിരുന്നു താത്കാലിക താമസം.
