കേരളത്തിൽ ഇന്ന് സ്വർണ്ണവിലയിൽ ആശ്വാസകരമായ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണ്ണത്തിന് 200 രൂപ കുറഞ്ഞ് വില 71,640 രൂപയായി. അതേ സമയം, ഒരു ഗ്രാമിന്റെ വില 25 രൂപ കുറഞ്ഞ് 8,955 രൂപയിലേക്കാണ് എത്തിയത്.
എന്നിരുന്നാലും, സ്വർണവിലയുടെ റെക്കോർഡ് ഉയരം ഏപ്രിൽ മാസത്തിലാണ് കണ്ടത്. ഏപ്രിൽ 22-ന് ഒരു പവൻ 74,320 രൂപയിലെത്തി – ഇതാണ് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയര്‍ന്ന വില.
സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആഗോള വിപണിയിലെ ചലനങ്ങളും ഡോളറുമായി രൂപയുടെ മൂല്യത്തിനുമുള്ള ബന്ധവുമാണ് നിർണയിക്കുന്നത്.
