തിരുവനന്തപുരം: പാലക്കാട്, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ വീണ്ടും കാട്ടാന ആക്രമണം. വിവിധ ഭാഗങ്ങളിൽ കാട്ടാന ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ രണ്ട് പേർക്ക് പരിക്കേറ്റപ്പോൾ, ഒരാൾ അത്ഭുതകരമായി രക്ഷപെട്ടു.
അട്ടപ്പാടിയിലുണ്ടായ കാട്ടാന ആക്രമണത്തിൽ തെക്കേ കടമ്പാറ സ്വദേശി സെന്തിൽ(35) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30 ക്ക് ഷോളയൂർ മൂലക്കടയിലായിരുന്നു സംഭവം. വാരിയെല്ലിന് പരിക്കേറ്റ സെന്തിൽ കോട്ടത്തറ ആശുപത്രിയിൽ ചികിത്സിയിലാണ്.
കല്ലേലിലെ ഒരു എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന കലഞ്ഞൂർ സ്വദേശി വിദ്യാധരൻ പിള്ള കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇന്ന് രാവിലെ 6.30ന് ജോലിക്ക് എത്തിയതിനിടെ ആന അപ്രതീക്ഷിതമായി മുന്നിൽ വന്നതോടെ ആക്രമിക്കപ്പെട്ടു. അദ്ദേഹം ഇപ്പോൾ പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വഴിക്കടവിലെ വ്യൂ പോയിന്റിന് സമീപം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന കാരക്കോട് പുത്തരി പാടം സ്വദേശി തോരൻ ഷറഫുദ്ദീൻ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു. നേരെ തട്ടി കയറിയ ആന യുവാവിന്റെ ബൈക്ക് തകർത്തെങ്കിലും അദ്ദേഹം ഉടൻ രക്ഷപെട്ടു.
പ്രദേശവാസികളിൽ ആശങ്ക പരക്കുകയാണ്. വന്യജീവി പ്രതിസന്ധി നേരിടുന്നതിനുള്ള അടിയന്തര നടപടികൾ ആവശ്യപ്പെട്ട് ജനങ്ങൾ ശക്തമായ പ്രതിഷേധമാണ് പ്രകടിപ്പിക്കുന്നത്.
