മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ ഇടതു മുന്നണിക്ക് തിരിച്ചടി. നിലമ്പൂർ നഗരസഭയിലെ ഇടത് കൗൺസിലർ എരത്തിക്കൽ ഇസ്മായിൽ ആണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ജെഡിഎസ് ദേശീയ കൗൺസിൽ അംഗമാണ് എരത്തിക്കൽ ഇസ്മായിൽ. ഇടതു മുന്നണി ബിജെപിയുമായി ധാരണയിലെന്നാരോപിച്ചാണ് ഇസ്മയിൽ ഇടതു ബന്ധം ഉപേക്ഷിച്ചത്. നഗരസഭ കൗൺസിൽ സ്ഥാനം രാജിവക്കില്ലെന്നും എരഞ്ഞിക്കൽ ഇസ്മായിൽ വ്യക്തമാക്കി.
എൽഡിഎഫ് – യുഡിഎഫ് മുന്നണികൾക്കെതിരെയുള്ള പിവി അൻവറിൻ്റെ പേരാട്ടത്തിൽ ഒപ്പം ചേരുകയാണെന്ന് എരഞ്ഞിക്കൽ ഇസ്മായിൽ പറഞ്ഞു. ഇടതുമുന്നണി ബിജെപി ബന്ധത്തിലാണെന്ന് എരത്തിക്കൽ ഇസ്മായിൽ ആരോപിച്ചു. സംസ്ഥാന പൊലീസിൽ സംഘിവൽക്കരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
