മലപ്പുറം: നിലമ്പൂരിൽ മത്സര ചിത്രം തെളിഞ്ഞു. പി വി അൻവർ കത്രിക ചിഹ്നത്തിലാണ് മത്സരിക്കുക. ഓട്ടോറിക്ഷ, കത്രിക, കപ്പ് ആന്‍ഡ് സോസര്‍ ചിഹ്നങ്ങൾക്കായിരുന്നു അന്‍വര്‍ അപേക്ഷിച്ചത്. കഴിഞ്ഞ തവണ നിലമ്പൂരില്‍ ഓട്ടോറിക്ഷ ചിഹ്നത്തിലായിരുന്നു പി വി അന്‍വര്‍ മത്സരിച്ചത്.
