നിലമ്പൂർ തിരഞ്ഞെടുപ്പ് ചൂടിലേക്ക് പൂർണ്ണമായും കടന്നിരിക്കുകയാണ്. എന്നാൽ ഇതിനിടെ പുതിയ വാദങ്ങളുമായി പി വി അൻവർ രംഗത്തെത്തിയിരിക്കുകയാണ്. നാമ നിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമാണ് ഇന്ന് എന്നിരിക്കെ പുതിയ ഉപാധികളുമായി രംഗത്തെത്തിയിരിക്കുകയാണ് അൻവർ.
അടുത്ത ഇലക്ഷനിൽ യു ഡി എഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തരം, വനം വകുപ്പുകൾ ഞങ്ങൾക്ക് നൽകണം എന്നാണ് അദ്ദേഹം മാധ്യമങ്ങളുടെ മുന്നിൽ പറഞ്ഞത്. കൂടാതെ വി ഡി സതീശനെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
സതീശനാണ് തന്നെ മത്സര രംഗത്തേക്ക് തള്ളിവിട്ടത് എന്നും മുക്കാൽ പിണറായി ആണ് വിഡി സതീശൻ എന്നും അദ്ദേഹം ആവർത്തിച്ചു.
അതോടൊപ്പം മലപ്പുറം ജില്ല വിഭജിക്കണമെന്നും തിരുവമ്പാടി ഉൾപ്പെടെയുള്ള മലയോര മേഖല ഉൾപ്പെടുത്തി പുതിയ ജില്ല വേണമെന്നും കോൺഗ്രസ്സിന്റെ ഇപ്പോഴത്തെ മലപ്പുറം സ്നേഹം തെരഞ്ഞെടുപ്പായതിനാലെന്നും അദ്ദേഹം പറഞ്ഞു.
