എറണാകുളം പിറവത്ത് നിന്ന് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. ഓണക്കൂര്‍ സ്വദേശി അര്ജുന് രഘുവിനെയാണ് കാണാതായത്. ഇന്നലെ രാവിലെ സ്കൂളിലേക്ക് പോയ കുട്ടി പിന്നീട് വീട്ടില്‍ മടങ്ങിയെത്തിയില്ല. പാമ്പാക്കുട ഗവണ്മെന്റ് സ്കൂളിലെ വിദ്യാര്‍ഥിയാണ്.
അര്ജുന് പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും സ്കൂള്‍ പരിസരത്തും ഇന്നലെയും ഇന്നുമായി അന്വേഷണം നടത്തിയിരുന്നു. കുട്ടി ഒരു ബസില്‍ കയറുന്നതായി കണ്ടതായി നാട്ടുകാരിലൊരാള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തുകയാണ് പൊലീസ്.
