കൊച്ചി: ആലുവയിൽ വാഹനാപകടം. ലോറിയുടെ പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് കാർ പൂർണ്ണമായും കത്തി നശിച്ചു. അപകടത്തിൽ ആളപായമുണ്ടായിട്ടില്ല. ദേശീയപാതയിൽ ബൈപാസിൽ ഇന്ന് പുലർച്ചെ സിഗ്നൽ കാത്ത് കിടന്നിരുന്ന ലോറിക്ക് പിന്നിൽ ബിഎംഡബ്ലു കാർ ഇടിച്ചാണ് അപകടമുണ്ടായത്.
പുലര്‍ച്ചെ ഒന്നരമണിയോടുകൂടിയായിരുന്നു സംഭവം. വിവരമറിഞ്ഞ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണയ്ക്കുന്നതിന് മുമ്പ് തന്നെ കാര്‍ പൂര്‍ണമായി കത്തിനശിച്ചിരുന്നു.
