
തൃശൂര്‍: പുതിയ രാഷ്ട്രീയഭാവനകള്ക്ക് വേദിയായ പ്രിയദര്‍ശിനി പബ്ലിക് ലൈബ്രറി നല്കുന്ന ആദ്യപ്രിയദര്ശിനി പുരസ്കാരം റാപ്പര്‍ വേടന് സമ്മാനിക്കുന്നു. സമകാലിക രാഷ്ട്രീയവും സമൂഹത്തെയും കലാസൃഷ്ടിയുടെ മുഖേന ചേർത്ത് വായിപ്പിക്കുന്ന വേടന്റെ സൃഷ്ടികളെ ശ്രദ്ധയില്‍ എടുത്താണ് ഒരു ലക്ഷം രൂപയുടെ പുരസ്കാരം നല്‍കുന്നത്.
ജൂണ്‍ 19-ന് വായനാദിനമായുള്ള ചടങ്ങ് വൈകിട്ട് നാലിന് സ്നേഹതീരത്ത് നടക്കും. പുരസ്കാരം പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാനും എംപിയുമായ കെ സി വേണുഗോപാല്‍ നല്‍കും. ഷാഫി പറമ്പില്‍ എംപി, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, സി സി മുകുന്ദന് എംഎല്‍എ, ആലങ്കോട് ലീലാകൃഷ്ണന്, അശോകന് ചരുവില്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരിക്കും.