സംസ്ഥാനത്ത് തുടർച്ചയായ ഇടിവിന് ശേഷം ഇന്ന് സ്വർണവില പവന് 320 രൂപ വർദ്ധിച്ചു. ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 70,440 രൂപ നൽകണം. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8805 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7255 രൂപയാണ്. രണ്ട് ദിവസംകൊണ്ട് സ്വർണത്തിന് 2,280 രൂപയാണ് കുറഞ്ഞത്. വീണ്ടും കുറയുമെന്ന ഉപഭോക്താക്കളുടെ പ്രതീക്ഷ തകർത്തു കൊണ്ടാണ് ഇന്ന് സ്വർണ വില കൂടിയത്.
വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.
