
കൊച്ചി: മാതൃദിനത്തിൽ അമ്മയോടൊപ്പമുള്ള ഒരു അപൂർവ ചിത്രം പങ്കുവച്ച് മോഹൻലാൽ. അമ്മ ശാന്തകുമാരിക്കൊപ്പമുള്ള ഒരു ബാല്യകാല ചിത്രമാണ് മോഹൻലാൽ പങ്കുവച്ചത്. ‘അമ്മ’ എന്ന കുറിപ്പോടെയാണ് താരം ഫേസ്ബുക്കിൽ ചിത്രം പോസ്റ്റു ചെയ്തത്.
മലയാളികളുടെ സ്വന്തം ലാലേട്ടന്റെയും അമ്മയുടേയും അധികമാരും കണ്ടിട്ടില്ലാത്ത ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. നിരവധിപേരാണ് ചിത്രത്തിൽ ആശംസകൾ നേർന്ന് കമന്റ് പങ്കുവയ്ക്കുന്നത്.
അതേസമയം, മോഹൻലാൽ–തരുൺ മൂർത്തി ചിത്രം ‘തുടരും’ തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രമായി തുടരും മാറിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക് തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. നീണ്ട 16 വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 2009ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രം സാഗര്‍ ഏലിയാസ് ജാക്കിയിലാണ് അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.