യുവതിയുടെ സാമ്പിൾ പരിശോധനക്കായി പൂനെയിലേക്ക് അയച്ചു
മലപ്പുറം: മലപ്പുറത്ത് വീണ്ടും നിപ സംശയം. ചുമയും പനിയുമായി പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന വളാഞ്ചേരി സ്വദേശിനിയായ 42 കാരിക്കാണ് നിപ ബാധയെന്ന് സംശയിക്കുന്നത്.മലപ്പുറം വളാഞ്ചേരി സ്വദേശിയിൽ നിപ രോഗലക്ഷണങ്ങളോടെ നാല്പത്തിരണ്ടുകാരി ചികിത്സയിൽ. പനി, ചുമ, ശ്വാസതടസം എന്നിവ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ കൊണ്ടുവന്നത്. പുനെ വൈറോളജി ലാബിലാണ് സ്രവ പരിശോധന.
