
കോഴിക്കോട് മങ്കാവിലെ ഷോപ്പിംഗ് മാളിലെ വിവിധ തസ്തികകളിലേക്കുള്ള ജോലി ഒഴിവുകൾ നികത്താനുള്ള റിക്രൂട്ട്മെന്റായി ലുലു ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പതിവുപോലെ ഉദ്യോഗാർത്ഥികള്‍ നേരിട്ട് തന്നെ യാതൊരുവിധ ഫീസുകളും നല്‍കാതെ അഭിമുഖത്തില്‍ പങ്കെടുക്കാം.
ജോലി തേടുന്നവർക്ക്, പ്രത്യേകിച്ച് യുവാക്കൾക്ക്, ഈ അവസരം ഒരു മികച്ച തുടക്കമായി ഉപയോഗപ്പെടുത്താവുന്നതാണ്. എക്സീപീരിയന്‍സ് ഉള്ളവർക്കും അവസരങ്ങളുണ്ട്. ഈ റിക്രൂട്ട്മെന്റ് ഡ്രൈവിൽ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള തസ്തികകളിലേക്കാണ് ലുലു ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്
സൂപ്പർവൈസർ
സൂപ്പർവൈസർ തസ്തികയിലേക്ക് 22-35 വയസ്സിനുള്ളിൽ ഉള്ളവർക്കാണ് അവസരം. ഈ തസ്തികയിൽ ഹൗസ് കീപ്പിംഗ്, ഇലക്ട്രോണിക്സ്, ഐടി, മൊബൈൽസ്, റോസ്റ്ററി, ഹോം ഫർണിഷിംഗ്, കാഷ്യർ, കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ, ലേഡീസ് ഫുട്വെയർ, ലഗേജ്, ചില്ലഡ് & ഡയറി, ഫ്രോസൺ ഫുഡ്, ഗ്രോസറി ഫുഡ്, ഗ്രോസറി നോൺ-ഫുഡ്, പഴങ്ങൾ & പച്ചക്കറികൾ, ഡെലിക്കറ്റസെൻ, ഹെൽത്ത് & ബ്യൂട്ടി, ഹൗസ്ഹോൾഡ്, സ്റ്റേഷനറി, ഹോട്ട് ഫുഡ്, ബേക്കറി, വെയർഹൗസ് തുടങ്ങി ഒട്ടനവധി വിഭാഗങ്ങളിൽ ജോലി ലഭിക്കും.
സെയിൽസ്മാൻ/സെയിൽസ് വുമണ്‍
സെയിൽസ്മാൻ/സെയിൽസ് വുമണ്‍ തസ്തികയിലേക്ക് 18-30 ഉള്ളവർക്കാണ് അവസരം. എസ് എസ് എൽ സി / എച്ച് എസ് ഇ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം, ഫ്രഷേഴ്സിനും അവസരമുണ്ട്.
കാഷ്യർ
കാഷ്യർ തസ്തികയിലേക്ക് 18-30 വയസ്സിനുള്ളവർക്ക് പ്ലസ് ടു അല്ലെങ്കിൽ അതിന് മുകളിലുള്ള യോഗ്യതയോടെ അപേക്ഷിക്കാം, ഇവിടെയും ഫ്രഷേഴ്സിന് അവസരമുണ്ട്.
സെക്യൂരിറ്റി സൂപ്പർവൈസർ
സെക്യൂരിറ്റി സൂപ്പർവൈസർ തസ്തികയിൽ 25-45 വയസ്സിനുള്ളവർക്ക് അപേക്ഷിക്കാം. അതേസമയം അപേക്ഷകർക്ക് 1-2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
ഹെൽപ്പർ
ഹെൽപ്പർ തസ്തികയിൽ 20-35 വയസ്സിനുള്ളവർക്കാണ് അവസരം. പ്രവർത്തിപരിചയം ആവശ്യമില്ല. ഫ്രഷേഴ്സിനും അപേക്ഷിക്കാം.
സ്റ്റോർ കീപ്പർ/ഡാറ്റാ ഓപ്പറേറ്റർ
സ്റ്റോർ കീപ്പർ / ഡാറ്റാ ഓപ്പറേറ്റർ തസ്തികയിൽ 22-38 വയസ്സിനുള്ളില്‍ പ്രായമുള്ളവർക്കാണ് അവസരം. അപേക്ഷകർക്ക് 1-2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
എങ്ങനെ റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാം
റിക്രൂട്ട്മെന്റ് മെയ് 5-ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ കോഴിക്കോട് മങ്കാവുവിലെ ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാളിൽ (35/2255 ബി 1, ലുലു ഷോപ്പിംഗ് മാൾ, മിനി ബൈപാസ് റോഡ്, കോഴിക്കോട് – 673007) നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ വിവരങ്ങൾക്കായി hrcalicut@luluinida.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാം അല്ലെങ്കിൽ www.luluhypermarket.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. കൂടാതെ, 0495-6631000 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടാവുന്നതാണ്. ജോലി അന്വേഷിക്കുന്നവർക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താമെന്ന് ലുലു ഹൈപ്പർമാർക്കറ്റ് അധികൃതർ അറിയിക്കുന്നു.