
പാലക്കാട്: ഇന്ത്യയിലെ ഡബിൾ ഡെക്കർ ട്രെയിൻ സർവീസ് ശൃംഖലയിൽ ഇടംനേടാൻ കേരളം. തമിഴ്നാട്ടിൽ നിന്ന് നിലവിലുള്ള ഡബിൾ ഡെക്കർ സർവീസുകളിൽ ഒന്ന് കേരളത്തിലേക്ക് നീട്ടാനാണ് റെയിൽവേ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഏപ്രിലിൽ തന്നെ ഡബിൾ ഡെക്കർ ട്രെയിനിന്റെ ട്രയൽ റൺ പൂർത്തിയായി കഴിഞ്ഞിരുന്നു