
വലിയ കുതിപ്പാണ് ഇന്നലെയും ഇന്നുമായി സ്വർണവിലയിലുണ്ടായിരിക്കുന്നത്. ഇതോടെ സ്വർണവില വീണ്ടും 70,000ന് അടുത്തെത്തിയിരിക്കുകയാണ്. 69,960 രൂപയാണ് ഇന്നത്തെ വിപണി വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കുമാണിത്. ഒരു ഗ്രാം സ്വർണത്തിന് 185 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന്റെ വിപണിവില 8,745 രൂപയിലെത്തിയിരിക്കുകയാണ്. ഏപ്രിൽ 4 മുതൽ 8ാം തിയതി വരെ സ്വർണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് ഒരു പവൻ സ്വർണത്തിന് 4160 രൂപയാണ് ഉയർന്നത്. വെള്ളിയുടെ വിലയിലും വർധനവുണ്ടായിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണിവില 105 രൂപയാണ്. അന്താരാഷ്ട്ര വിപണിക്ക് അനുസരിച്ചാണ് ഇന്ത്യയിലെ സ്വർണ, വെള്ളി വില നിശ്ചയിക്കപ്പെടുന്നത്