ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷവാറിലെ സൈനിക ആസ്ഥാനത്ത് ഭീകര ചാവേർ ആക്രമണം നടന്നു. മൂന്ന് അർധസൈനികർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടതായും അഞ്ചുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച പുലർച്ചെയാണ് ഫെഡറൽ കോൺസ്റ്റാബുലറിയുടെ ആസ്ഥാനത്തെ ലക്ഷ്യമിട്ട് ആക്രമണം നടന്നത്.Suicide attack on Pakistan army headquarters; three paramilitary soldiers killed
മൂന്ന് അംഗങ്ങളടങ്ങിയ സായുധ സംഘം പുലർച്ചെ കെട്ടിടത്തിലേക്ക് കയറി വെടിവെപ്പ് നടത്തുകയായിരുന്നു. സംഘത്തിലെ രണ്ടുപേരെ സൈന്യം വെടിവെച്ച് കൊലപ്പെടുത്തി. ഒരാൾ ഗേറ്റിന് സമീപം തന്നെ പൊട്ടിത്തെറിക്കുകയും ചെയ്തു.
വിസ്ഫോടനം നടന്ന സമയത്ത് ഗേറ്റിന് സമീപം ഉണ്ടായിരുന്ന അർധസൈനികരാണ് മരിച്ചത്. ഇത് ഭീകരാക്രമണമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. തീവ്രവാദികൾക്ക് ആസ്ഥാനത്തിലെ പരേഡ് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ലെന്നും അതിന് മുമ്പ് തന്നെ സൈന്യം ഇടപെട്ട് ആക്രമികളെ നീക്കം ചെയ്തുവെന്നും പെഷവാർ പൊലീസ് മേധാവി സയീദ് അഹമ്മദ് അസോസിയേറ്റഡ് പ്രസിനോട് വ്യക്തമാക്കി.
