ലോസ് ഏഞ്ചല്‍സ്: 15 വര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച സ്ത്രീയുടെ കുടുംബത്തിന് ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനി 966 കോടി ഡോളര്‍ പിഴ നല്കാന് വിധി. ജോണ്സണ് ആന്‍ഡ് ജോണ്‍സണിന്റെ ബേബി പൗഡര്‍ ജീവിതകാലം മുഴുവന്‍ ഉപയോഗിച്ചതാണ് കാന്‍സര്‍ ബാധിക്കാന്‍ കാരണമെന്ന് ആരോപിച്ച് നല്കിയ ഹര്‍ജിയിലാണ് മരിച്ച സ്ത്രീയുടെ കുടുംബത്തിന് 966 കോടി ഡോളര്‍ നല്കാന് കോടതി ഉത്തരവിട്ടത്. ലോസ് ഏഞ്ചല്‍സ് സ്റ്റേറ്റ് കോടതിയുടേതാണ് ഉത്തരവ്.Johnson & Johnson fined Rs 966 crore in cancer case
മേ മൂര്‍ എന്ന സ്ത്രീക്ക് ആസ്ബറ്റോസ് എക്സ്പോഷറുമായി ബന്ധപ്പെട്ട ഒരു കാന്‍സറായ മെസോതെലിയോമ ബാധിച്ചതില്‍ ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനി ഉത്തരവാദികളാണ് എന്നാണ് കോടതിയുടെ കണ്ടെത്തല്‍. അപകടത്തിന്റെ നഷ്ടപരിഹാരമായി 16 മില്യണ്‍ ഡോളറും പിഴയായി 950 മില്യണ്‍ ഡോളറുമാണ് കോടതി പിഴവിധിച്ചത്. മേ മൂറിന്റെ കുടുംബത്തിനാണ് ഈ തുക ലഭിക്കുക. പൗഡര്‍ ഉപയോഗിച്ചാല്‍ ഉണ്ടാകാനിടയുള്ള ആരോഗ്യപരമായ അപകടങ്ങള്‍ ജോണ്സണ് ആന്‍ഡ് ജോണ്സണ് മറച്ചുവെച്ചുവെന്നാരോപിച്ചായിരുന്നു കേസ്. 2021ലാണ് മേ മൂര്‍ മരണപ്പെടുന്നത്. മരിക്കുമ്പോള്‍ 88 വയസായിരുന്നു.
കോടതി വിധി ഭരണഘടനാവിരുദ്ധമാണെന്നാണ് ജോണ്സണ് ആന്‍ഡ് ജോണ്‍സണിന്റെ പ്രതികരണം. വിധിക്കെതിരെ ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് ജെ&ജെയുടെ ആഗോള വ്യവഹാര വൈസ് പ്രസിഡന്റ് എറിക് ഹാസ് വ്യക്തമാക്കി.
ടാല്‍ക് അധിഷ്ഠിത ബേബി പൗഡറിനെതിരെ നിരവധി കേസുകള്‍ വിചാരണാഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിലാണ് ഈ വിധി എന്നത് ശ്രദ്ധേയമാണ്. 2023ല്‍ ജോണ്സണ് ആന്‍ഡ് ജോണ്സണ് ടാല്‍ക്ക് അധിഷ്ഠിത ബേബി പൗഡറുകള്‍ ലോക വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു. പതിനായിരക്കണക്കിന് കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ കമ്പനി നേരത്തെ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
ബേബി പൗഡറിലുള്പ്പെട്ട ആസ്ബറ്റോസ് ഉപയോക്താക്കളെ ദോഷകരമായി ബാധിച്ചുവെന്ന് ആരോപിച്ചുള്ള നിരവധി കേസുകളാണ് ജോണ്സണ് ആന്‍ഡ് ജോണ്‍സണെതിരെ നിലനില്‍ക്കുന്നത്. ഈ കേസുകള്‍ പരിഹരിക്കുന്നതിന് മൂന്ന് ബില്യണ്‍ ഡോളറിലധികം കമ്പനി ചെലവഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മെസോതെലിയോമയ്ക്കും അണ്ഡാശയ കാന്‍സറിനും കാരണമാകുമെന്ന് ആരോപിച്ചുള്ള 70,000ത്തിലധികം പരാതികള്‍ ജോണ്സണ് ആന്‍ഡ് ജോണ്‍സണെതിരെ ഇപ്പോഴും നിലനില്‍ക്കുകയാണ്. കേസുകളില്‍ പലതും പ്രീ-ട്രയല്‍ ഇന്‍ഫര്‍മേഷന്‍ എക്സ്ചേഞ്ചുകള്‍ക്കായി ന്യൂജേഴ്സിയിലെ ഒരു ഫെഡറല്‍ ജഡ്ജിയുടെ മുമ്പാകെ ഒരുമിച്ചാക്കിയിട്ടുണ്ട്.
നേരത്തെയും സമാനമായ കേസുകളില്‍ കമ്പനിക്കെതിരെയുള്ള ഒരു ഡസനോളം കേസുകളില്‍ കോടിക്കണക്കിന് ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാനുള്ള വിധികള്‍ ഉണ്ടായിട്ടുണ്ട്. ഇവയില്‍ പലതും അപ്പീല്‍ ഘട്ടങ്ങളില്‍ തുക കുറയ്ക്കപ്പെടുകയോ അപ്പീല്‍ തള്ളുകയോ ആയിരുന്നു. 2018ല്‍ മിസോറിയിലെ ഒരു കോടതി 22 സ്ത്രീകള്‍ക്ക് 4.7 ബില്യണ്‍ ഡോളര്‍ പിഴത്തുക നല്കാന് വിധിച്ചിരുന്നു. ജോണ്സണ് ആന്‍ഡ് ജോണ്‍സണെതിരെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന പിഴത്തുകയുള്ള കോടതി വിധി ഇതായിരുന്നു. പിന്നീട് അപ്പീല്‍ കോടതി ഇത് 2.1 ബില്യണ്‍ ഡോളറായി കുറച്ചിരുന്നു. ജോണ്സണ് ആന്‍ഡ് ജോണ്സണ് പിന്നീട് പലിശ സഹിതം 2.5 ബില്യണ്‍ ഡോളര്‍ നല്‍കിയിരുന്നു.
ലോസ് ഏഞ്ചല്‍സ്: 15 വര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച സ്ത്രീയുടെ കുടുംബത്തിന് ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനി 966 കോടി ഡോളര്‍ പിഴ നല്കാന് വിധി. ജോണ്സണ് ആന്‍ഡ് ജോണ്‍സണിന്റെ ബേബി പൗഡര്‍ ജീവിതകാലം മുഴുവന്‍ ഉപയോഗിച്ചതാണ് കാന്‍സര്‍ ബാധിക്കാന്‍ കാരണമെന്ന് ആരോപിച്ച് നല്കിയ ഹര്‍ജിയിലാണ് മരിച്ച സ്ത്രീയുടെ കുടുംബത്തിന് 966 കോടി ഡോളര്‍ നല്കാന് കോടതി ഉത്തരവിട്ടത്. ലോസ് ഏഞ്ചല്‍സ് സ്റ്റേറ്റ് കോടതിയുടേതാണ് ഉത്തരവ്.