ഗാസയിലെ യുദ്ധം ഉടൻ അവസാനിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്നാശംസിച്ച് ലിയോ മാർപാപ്പ. ഗാസയിൽ നീതിയും ശാശ്വതവുമായ സമാധാനം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് മാർപാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒത്തുകൂടിയ വിശ്വാസികളോട് പ്രസംഗിക്കുകയായിരുന്നു. സമാധാനത്തിനായി പലതരത്തിലുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്, അവ പ്രതീക്ഷിക്കുന്ന ഫലങ്ങളിലേക്ക് നയിക്കട്ടെയെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.Pope Leo prays for peace in Gaza
ഇസ്രയേൽ–ഹമാസ് സംഘർഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് മാർപാപ്പയുടെ പ്രതികരണം വന്നത്. സംഘർഷം അവസാനിപ്പിച്ച് നീതിയോടും സ്ഥിരതയോടും കൂടിയ സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങളിൽ എല്ലാ പക്ഷങ്ങളും ഏകകണ്ഠമായി മുന്നോട്ട് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഇതിനുമുന്പ്, ഗാസയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച 20-പോയിന്റ് സമാധാന പദ്ധതിയെ മാർപാപ്പ പ്രശംസിച്ചിരുന്നതായും അറിയിക്കുന്നു. അതേസമയം, ഗാസ മുനമ്പിലെ ബോംബാക്രമണം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതായി ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ വ്യക്തമാക്കി. ഹമാസ് കരാറിന് സമ്മതം നൽകിയാൽ വെടിനിർത്തൽ ഉടൻ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് അറിയിച്ചു.
