ന്യൂയോർക്ക്: നയാഗ്ര വെള്ളച്ചാട്ടം സന്ദർശിച്ച് മടങ്ങുകയായിരുന്ന വിനോദസഞ്ചാരികളുടെ ബസ് ന്യൂയോർക്കിൽ അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് വീണതോടെ അഞ്ച് പേർ മരിച്ചു. 50ഓളം പേർ സഞ്ചരിച്ചിരുന്ന ബസിൽ ഇന്ത്യൻ, ചൈനീസ്, ഫിലിപ്പീൻ സ്വദേശികളാണ് കൂടുതലും ഉണ്ടായിരുന്നത്.Five dead after tourist bus overturns in New York
30 പേർക്ക് പരിക്കേറ്റു ആശുപത്രിയിൽ ചികിത്സയിലാണ്. റോഡിന്റെ വശത്തേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതാണ് അപകടകാരണം. നയാഗ്ര ഫോൾസിൽ നിന്ന് ഏകദേശം 40 മൈൽ അകലെയുള്ള പെംബ്രോക്ക് പട്ടണത്തിനടുത്താണ് ദുരന്തം സംഭവിച്ചത്.
