
അര്‍ജന്റീനയിലെ മൂന്ന് ആശുപത്രികളില്‍ വേദനസംഹാരിയായ ഫെന്റാനില്‍ അപകടകരമായ ബാക്ടീരിയ കലര്‍ന്നതിനെ തുടര്‍ന്ന് 96 പേര് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ബ്യൂണസ് ഐറിസ്, സാന്റാ ഡേ, കൊര്‍ഡോബ, ഫൊര്‍മോസ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയിലായിരുന്നവരാണ് മരണപ്പെട്ടത്.Bacteria in painkillers in Argentina; 96 dead
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ എച്ച്എല്‍ബി ഫാര്‍മ യും അവരുടെ ലബോറട്ടറി പങ്കാളിയായ ലബോറട്ടോറിയോ റാമല്ലോ യും നിര്‍മിച്ച ഫെന്റാനിലിലാണ് ബാക്ടീരിയ കണ്ടെത്തിയത്. എന്നാല്‍ ആരോപണങ്ങളെ കമ്പനി തള്ളിക്കളഞ്ഞു. തങ്ങളുടെ ഉല്‍പ്പന്നം സുരക്ഷിതമായാണ് ആശുപത്രികള്‍ക്ക് നല്‍കിയതെന്നും, മലിനീകരണം മറ്റേതെങ്കിലും ഘട്ടത്തില്‍ സംഭവിച്ചതാകാമെന്നും കമ്പനി ഉടമ വ്യക്തമാക്കി.
ആശുപത്രികളില്‍ മരണസംഖ്യ വര്‍ധിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണം നടത്തിയപ്പോള്‍, ഫെന്റാനിലില്‍ ക്ലെബ്സിയല്ല ന്യൂമോണിയ യും റല്‍സ്റ്റോണിയ പിക്കെറ്റി യും പോലുള്ള അത്യന്തം അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. സാധാരണയായി അനസ്തേഷ്യയ്ക്കും വേദനാശ്വാസത്തിനുമായി ഈ മരുന്ന് ആശുപത്രികളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.