
ന്യൂഡല്‍ഹി: സിന്ധു നദിയിൽ ഇന്ത്യ ഡാം നിർമിച്ചാൽ അത് തകർക്കുമെന്ന് പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ ഭീഷണിപ്പെടുത്തി. പാകിസ്ഥാൻ ആണവായുധ സമ്പന്നമായ രാജ്യമാണെന്നും, രാജ്യത്തിന് ഭീഷണി നേരിട്ടാൽ ലോകത്തെ പകുതി രാജ്യങ്ങളെയും ഇല്ലായ്മ ചെയ്യാനാകുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. അമേരിക്കയിലെ പാക് ബിസിനസുകാരുടെ വിരുന്നിലായിരുന്നു അസിം മുനീറിന്റെ പരാമർശം. അമേരിക്കൻ മണ്ണിൽ നിന്ന് മറ്റൊരു രാജ്യം ഇത്തരത്തിൽ ആണവ ഭീഷണി മുഴക്കുന്നത് ഇതാദ്യമായാണ് സംഭവിക്കുന്നത്.Pakistan Army Chief’s nuclear threat