
ബ്രസീലിലെ മുൻ പ്രസിഡന്റ് ജെയ്ര് ബോള്‍സനാരോയെ, കോടതിയുടെ ഉത്തരവുകൾ ലംഘിച്ചതെന്നാരോപിച്ച് വീട്ടുതടങ്കലിൽ വച്ചു. 2022ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം അധികാരത്തിൽ തുടരാൻ നടത്തിയ ഭരണ അട്ടിമറിയെ തുടർന്ന് അദ്ദേഹത്തിന്റെ മേൽ വിചാരണ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്ന് എടുത്ത പുതിയ നടപടി.Former Brazilian President Bolsonaro under house arrest
തീവ്രവലതുപക്ഷ നേതാവായ ബോള്‍സനാരോയ്ക്കെതിരായ നിയമനടപടികളിൽ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മറുപടി നടപടിയായി ബ്രസീലിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.
“കോടതിയുടെയും ഭരണഘടനയുടെയും ഉത്തരവുകൾ ബഹുമാനിക്കാത്തതിന്റെ തുടർച്ചയായാണ് നടപടി സ്വീകരിച്ചത്,” സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അലക്സാണ്ടര്‍ ഡി മൊറെയ്സ് വ്യക്തമാക്കി.