പാരീസ്: പലസ്തീനെ സ്വതന്ത്ര രാജ്യമായി ഔദ്യോഗികമായി അംഗീകരിക്കാൻ ഫ്രാൻസ് തയ്യാറാണെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ഫ്രാൻസ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.France says it will recognize Palestine as an independent state
ഗാസയിൽ നടക്കുന്ന യുദ്ധം അവസാനിപ്പിച്ച് സാധാരണ ജനങ്ങളെ രക്ഷിക്കേണ്ടതിന്റെ അടിയന്തരമായി ചെയ്യേണ്ടതെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. വെടിനിർത്തൽ ഉടൻ നടപ്പാക്കുകയും, എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും ഹമാസിനെ നിരായുധീകരിക്കുകയും വേണമെന്നും ഗാസയെ പുനർനിർമ്മിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു.
ഇസ്രായേലിനെ പൂർണമായി അംഗീകരിച്ചുകൊണ്ടുള്ള പലസ്തീൻ രാഷ്ട്രം മാത്രമാണ് മദ്ധ്യപൂർവത്തിലെ സമാധാനത്തിന് എത്രയും നല്ല വഴി എന്നും, ഇതിനുള്ള യാതൊരു ബദലുമില്ല എന്നും മാക്രോൺ കൂട്ടിച്ചേർത്തു.
ഫ്രാൻസിന്റെ പ്രഖ്യാപനത്തെ പലസ്തീൻ അധികാരികൾ സന്തോഷത്തോടെ സ്വീകരിച്ചു. എന്നാൽ, ഫ്രാൻസിന്റെ നിലപാട് “ഭീകരവാദത്തിന് നൽകിയ അവാർഡാണ്” എന്നായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം.
