വിൻഡ്ഹുക്: പ്രധാനമന്ത്രി നരേന്ദ്ര മോദി നമീബിയ സന്ദർശനത്തിനായി എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വിൻഡ്ഹുക് വിമാനത്താവളത്തിൽ എത്തിച്ചേർന്ന മോദിയെ നമീബിയൻ അന്താരാഷ്ട്രകാര്യ-വ്യാപാര മന്ത്രി സെൽമ അഷിപാല മുസവി സ്വീകരിച്ചു.Prime Minister Narendra Modi in Namibia
ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ ഔദ്യോഗിക സന്ദർശനങ്ങൾ പൂര്‍ത്തിയാക്കിയ ശേഷമാണ് മോദി നമീബിയയിലെത്തിയത്.
നമീബിയൻ പ്രസിഡന്റ് നെതുംബോ നൻഡി-എൻഡൈത്വായുമായി മോദി ഔദ്യോഗിക ചർച്ച നടത്തും. ഇന്ത്യ-നമീബിയ ബന്ധം കൂടുതൽ ശക്തമാക്കുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ആഫ്രിക്കയിലെ വിശ്വസ്ത പങ്കാളികളിൽ ഒരാളാണ് നമീബിയയെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.
സന്ദർശനത്തിന്റെ ഭാഗമായി മോദി നമീബിയൻ പാർലമെന്റിനെയും അഭിസംബോധന ചെയ്യും. രാജ്യത്തെ സന്ദർശിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. പ്രസിഡന്റ് നെതുംബോയുടെ ഔദ്യോഗിക ക്ഷണക്കത്തിന്മേലാണ് ഈ സന്ദർശനം.
