
അമേരിക്കയിലെ ടെക്സസില്‍ ഉണ്ടായ മിന്നല്‍ പ്രളയം ഭീകരമായ ദുരന്തമായി മാറുകയാണ്. ഇതിനകം സ്ഥിരീകരിച്ച മരണം 104 ആയി. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്, അവരുടെ തിരച്ചില്‍ വ്യാപകമായി തുടരുകയാണ്.Texas flash floods: Death toll passes 100, rescue efforts continue
കെർ കൗണ്ടി ഏറ്റവും അതിയായി ബാധിച്ച ജില്ലയാണ്. ക്യാമ്പ് മിസ്റ്റിക് ഉള്‍പ്പെടെ നിരവധി യുവജന ക്യാമ്പുകള്‍ സ്ഥിതിചെയ്യുന്ന ഇവിടങ്ങളില്‍ നിന്നും 84 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 28 പേര് കുട്ടികളാണ്.
രക്ഷാപ്രവര്‍ത്തനം സെന്‍ട്രല്‍ ടെക്സസിലെ വിവിധയിടങ്ങളിലായി വ്യാപകമായി പുരോഗമിക്കുകയാണ്. ടെക്സസ് മേയർ ഗ്രെഗ് ആബട്ടിന്റെ വിവരം പ്രകാരം 41 പേരെ ഇനിയും കണ്ടെത്താനുണ്ട്. ക്രിസ്റ്റ്യൻ സമ്മർ ക്യാമ്പിലുണ്ടായിരുന്ന 27 പെൺകുട്ടികളിൽ 10 പേരും ഒരു കൗൺസിലറും കാണാതായവരിൽ ഉൾപ്പെടുന്നു.
വെള്ളപ്പൊക്ക ദുരന്തത്തെ തുടർന്ന് യു.എസ്. കോസ്റ്റ് ഗാർഡ് കൂടുതൽ ഹെലികോപ്റ്ററുകൾ, ബോട്ടുകൾ, ഡ്രോണുകൾ, വലിയ യന്ത്രങ്ങൾ എന്നിവ വിന്യസിച്ചാണ് തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തുന്നത്. നിലവിൽ 850-ലധികം പേരെ രക്ഷപ്പെടുത്തിയതായി ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി അറിയിച്ചു.
ഗ്വാഡലൂപ്പ് നദി കരകവിഞ്ഞൊഴുകിയതാണ് പ്രധാനമായും പ്രളയത്തിന് കാരണമായത്. നദീതീരത്ത് നടന്ന പെൺകുട്ടികളുടെ ക്യാമ്പ് മുഴുവനായും വെള്ളത്തിലായി മുങ്ങിപ്പോയിരുന്നു.
ഒരു മൃതദേഹം 8-10 അടി ഉയരമുള്ള മരത്തിൽ നിന്നാണ് കണ്ടെടുത്തത്. “ചുറ്റും കയറ്റം അവശിഷ്ടങ്ങളാല്‍ നിറഞ്ഞിരുന്നു. ഒരാള്‍ക്ക് പോലും അത് കാണാനായില്ല,” എന്നായിരുന്നു തെരച്ചിലില്‍ പങ്കെടുത്ത സന്നദ്ധപ്രവർത്തകന്റെ വാക്കുകള്‍.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച ടെക്സസിലെത്തും. ഇനിയും കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.