ബീജിംഗ് : ചൈനീസ് പാർട്ടിയിലും ഭരണകൂടത്തിലും അധികാര കൈമാറ്റത്തിനുള്ള ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെ അധികാരത്തിൽ നിന്ന് മാറ്റാൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ്ബ്യൂറോ യോഗം നീക്കം തുടങ്ങി എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇക്കാര്യം ശരിയായാൽ, 13 വർഷമായി തുടരുന്ന ഷി ജിൻപിങ് ആധിപത്യം അവസാനിക്കാൻ പോകുന്നു.Is Xi Jinping going to resign in China?
ജൂൺ 30-നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ്ബ്യൂറോ യോഗം ചേർന്നത്. ഈ യോഗത്തിൽ പാർട്ടി സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് നിർണ്ണായക തീരുമാനങ്ങൾ എടുത്തതായാണ് ഔദ്യോഗിക വാർത്താ ഏജൻസി ഷിൻഹുവയുടെ റിപ്പോർട്ട്. പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നതിലൂടെ അധികാര കൈമാറ്റത്തിനുള്ള ഭാവിയുക്തിയുള്ള നീക്കമാണിത് എന്ന വിലയിരുത്തലാണ് വിദഗ്ധരുടെ ഭാഗത്ത് നിന്നുള്ളത്.
മെയ് മാസത്തോടെ ഷി ജിൻപിങ് പൊതുപരിപാടികളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച ബ്രസീലിൽ ആരംഭിച്ച ബ്രിക്സ് ഉച്ചകോടിയിലും ഷി ജിൻപിങ് പങ്കെടുക്കാത്തത് അതിശയിപ്പിക്കുന്നതാണ്. ഷി പങ്കെടുക്കാതെ ബ്രിക്സ് ഉച്ചകോടി നടക്കുന്നത് 12 വർഷത്തിനിടയിൽ ആദ്യമാണ്. അദ്ദേഹത്തെ പ്രതിനിധീകരിച്ച് ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ് പങ്കെടുത്തു.
ശാരീരിക അസ്വാസ്ഥ്യമാണ് ഷിയുടെ പൊതുജനതലത്തിൽ നിന്നുള്ള ഒഴിവിന് പിന്നിലെന്നും, അതേസമയം പാർട്ടിയിലെയും ഭരണകൂടത്തിലും അദ്ദേഹത്തിന്റെ സ്വാധീനം കുറയുകയാണെന്നുമുള്ള വ്യത്യസ്ത റിപ്പോർട്ടുകളുണ്ട്.
അതേസമയം, ബ്രിക്സ് ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും പങ്കെടുക്കുന്നില്ല. യുക്രൈൻ യുദ്ധത്തെ തുടർന്ന് അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റു വാറണ്ട് ഉള്ളതിനാലാണ് വ്ളാദിമിർ പുതിൻ പങ്കെടുക്കാത്തത്.
ബ്രിക്സ് ഉച്ചകോടി തിങ്കളാഴ്ച സമാപിക്കും. ഇസ്രയേൽ-ഇറാൻ യുദ്ധം, ഗാസയിലെ പ്രതിസന്ധി, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണി എന്നിവയും ഉച്ചകോടിയിൽ പ്രധാന ചർച്ചാവിഷയങ്ങളായേക്കും.
ബീജിംഗ് : ചൈനീസ് പാർട്ടിയിലും ഭരണകൂടത്തിലും അധികാര കൈമാറ്റത്തിനുള്ള ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെ അധികാരത്തിൽ നിന്ന് മാറ്റാൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ്ബ്യൂറോ യോഗം നീക്കം തുടങ്ങി എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇക്കാര്യം ശരിയായാൽ, 13 വർഷമായി തുടരുന്ന ഷി ജിൻപിങ് ആധിപത്യം അവസാനിക്കാൻ പോകുന്നു.