വാഷിംഗ്ടൺ : പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച ടെസ്ല മേധാവി ഇലോൺ മസ്കിനെ അമേരിയ്ക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കനത്ത പരിഹസത്തിന് വിധേയനാക്കി. “മസ്കിന്റെ പാർട്ടിക്ക് അമേരിക്കയിൽ ഇടമില്ല,” എന്നും അദ്ദേഹം പ്രസ്താവിച്ചു. “സമനില നഷ്ടമായ വ്യക്തിയെന്ന രീതിയിലാണ് അദ്ദേഹം പെരുമാറുന്നത്. അതിനെക്കുറിച്ച് ഞാൻ അതീവ ദുഃഖിതനാണ്,” എന്നാണ് ട്രംപിന്റെ പ്രതികരണം.Trump mocks Musk’s new party
മസ്ക് സ്ഥാപിച്ചിരിക്കുന്ന പുതിയ പാർട്ടിക്ക് ‘അമേരിക്ക പാർട്ടി’ എന്നാണ് പേര്. ഈ പ്രഖ്യാപനം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് മസ്ക് നടത്തിയത്. അതേ സമയം, ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെയാണ് പ്രതികരണവുമായി രംഗത്തെത്തിയത്. “അമേരിക്ക പോലുള്ള രാജ്യത്തിൽ മൂന്നാം കക്ഷിക്ക് സ്ഥാനമില്ല. ഇത്തരം നീക്കങ്ങൾ അസംബന്ധവും അപഹാസ്യവുമാണ്. അവ നിരന്തരം കുഴപ്പങ്ങൾ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്,” എന്നാണ് ട്രംപിന്റെ വിമർശനം.
ഇരു നേതാക്കളും തമ്മിലുള്ള അഭിപ്രായഭിന്നതകൾ അതീവ രൂക്ഷമായ സാഹചര്യത്തിലാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. ട്രംപിന്റെ വലിയ പദ്ധതികളിലൊന്നായ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ സെനറ്റിൽ വൈസ് പ്രസിഡന്റിന്റെ ടൈബ്രേക്കിങ് വോട്ടോടെ പാസായതിനു പിന്നാലെയാണ് മസ്ക് പുതിയ പാർട്ടി രൂപീകരിക്കുന്നത് പ്രഖ്യാപിച്ചത്. ബിൽ പാസാകുന്നതിനെതിരെ ശക്തമായ നിലപാടാണ് മസ്ക് സ്വീകരിച്ചത്. “ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടികളുടെ അടിമത്തത്തിൽ നിന്നുള്ള മോചനത്തിനാണ് ഈ പുതിയ പാർട്ടി,” എന്നാണ് എക്സിലുടേയും തന്റെ പ്രഖ്യാപനം.
നിങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചുനൽകുന്നതിനാണ് പുതിയ പാർട്ടിയെന്നാണ് മസ്ക് എക്സിൽ കുറിച്ചത്.എന്നാൽ അമേരിക്കൻ രാഷ്ട്രീയത്തിൽ മൂന്നാം കക്ഷികൾക്ക് വലിയ സാധ്യതയില്ലെന്ന് ട്രംപ് തന്നെ മസ്കിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
