
ടോക്കിയോ: പ്രശസ്ത ജാപ്പനീസ് മാങ്കാ ആര്‍ട്ടിസ്റ്റ് റിയോ തത്സുകിയുടെ സുനാമി പ്രവചനത്തെ തുടർന്നുണ്ടായ ആശങ്ക, ജപ്പാന്റെ ടൂറിസം മേഖലയെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയതായി റിപ്പോര്‍ട്ടുകള്‍. പ്രമുഖ വിമാനക്കമ്പനികളുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും കണക്കുകള്‍ പ്രകാരം, യാത്ര ബുക്കിങ്ങുകളില്‍ 50 ശതമാനത്തിലധികം കുറവാണ് ഉണ്ടായത്.Tsunami forecast; Japan’s tourism sector in crisis
2025 ജൂലൈ 5ന് ജപ്പാനില്‍ വലിയ സുനാമി ഉണ്ടാകുമെന്നായിരുന്നു 70 വയസ്സുള്ള റിയോ തത്സുകിയുടെ അതിശയകരമായ പ്രവചനം. 2011 ലെ സുനാമി, ഗായകന് ഫ്രെഡി മെര്‍ക്കുറിയുടെ മരണം തുടങ്ങിയ ഒട്ടേറെ സംഭവങ്ങള്‍ തത്സുകി മുമ്പ് കൃത്യമായി പ്രവചിച്ചിട്ടുണ്ടെന്ന വിശ്വാസം ജപ്പാനില്‍ നിലനില്ക്കുന്നു.
എങ്കിലും, ഇത്തരത്തിലുള്ള പ്രവചനങ്ങള്‍ക്ക് ശാസ്ത്രീയ അടിസ്ഥാനമില്ലെന്നും ഇത്തരം വ്യാജ മുന്നറിയിപ്പുകള്‍ ഭീതിയുണ്ടാക്കുകയും സാമ്പത്തികനഷ്ടം വിതയ്ക്കുകയും ചെയ്യുമെന്നും ജപ്പാന് അധികൃതര്‍ വ്യക്തമാക്കി.
ഇതിനിടെ, ടോക്കര ദ്വീപുസമീപം ചെറിയ ഭൂചലനം അനുഭവപ്പെട്ടതോടെ, അധികൃതര്‍ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.