ന്യൂയോർക്ക്: അമേരിക്കൻ റാപ്പറും സംഗീതജ്ഞനുമായ ഷോൺ “ഡിഡ്ഡി” കോംബ്സിനെതിരെ ഉയർന്നിരുന്ന ഗുരുതര ആരോപണങ്ങളിൽ നിന്ന് കോടതി ഒഴിവാക്കി. പരമാവധി ജീവപര്യന്തം തടവിന് വിധേയമാകാവുന്ന കുറ്റങ്ങൾ ഉൾപ്പെടെ പല കേസുകളിലുമായിരുന്നു ഇയാളുടെ പേര്.Diddy acquitted of sexual assault charges
55 കാരനായ ഡിഡ്ഡിക്കെതിരെ പെൺവാണിഭം, തട്ടിപ്പ്, ലൈംഗിക പീഡനം തുടങ്ങി നിരവധി കേസുകളാണ് നിലവിൽ ഉണ്ടായിരുന്നത്. സ്ത്രീകളെ ലൈംഗിക പ്രവർത്തനങ്ങൾക്കായി കൊണ്ടുവന്നെന്ന കേസിൽ കുറ്റക്കാരനാണെന്ന് മാൻഹട്ടനിലെ ഫെഡറൽ കോടതി കണ്ടെത്തിയതായിരുന്നെങ്കിലും, പരസ്യമായി പ്രോസിക്യൂട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ കോടതി പിന്നീട് ഇയാളെ കുറ്റവിമുക്തനാക്കി. കുറ്റം തെളിയിച്ചാൽ പരമാവധി 10 വർഷം വരെ തടവാണ് ലഭിക്കാവുന്നത്.
2024 ലാണ് ഡിഡ്ഡിയെ ആദ്യമായി അറസ്റ്റ് ചെയ്തത്. 1990കളിൽ ഹിപ്ഹോപ്പ് രംഗത്ത് ശക്തമായ സാന്നിധ്യമായിരുന്ന ഡിഡ്ഡി, മൈക്കൽ ജാക്സൺ, ജസ്റ്റിൻ ബീബർ തുടങ്ങിയവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ്. ഗ്രാമി അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഡിഡ്ഡിയുടെ മുൻ കാമുകി നൽകിയ പരാതിയെത്തുടർന്ന് 120ഓളം പേർ പുരുഷന്മാരും കുട്ടികളും ഡിഡ്ഡിക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ‘ഫ്രീക്സ് ഔട്ട്’ എന്ന പേരിലുള്ള ലഹരിപ്പാർട്ടികളിൽ, പുരുഷ ലൈംഗികത്തൊഴിലാളികളുമായി കാമുകിമാരെ ലൈംഗികതയിലേർപ്പെടാൻ നിർബന്ധിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന ആരോപണം. ഈ സാഹചര്യങ്ങൾ ഡിഡ്ഡിയുടെ സംഘത്താൽ രഹസ്യമായി ചിത്രീകരിച്ചതായും ആരോപിക്കപ്പെട്ടു.
ഡിഡ്ഡിയുടെ വസതിയിൽ നടത്തിയ അന്വേഷണത്തിൽ ആയിരത്തോളം ബേബി ഓയിൽ കുപ്പികളും, സെക്സ് ടോയ്സുകളും, അടിവസ്ത്രങ്ങളും കണ്ടെത്തിയിരുന്നു. ശാരീരിക പീഡനം, പണമുടക്കം, ശാരീരികമായി ഉപദ്രവിച്ചും പണം വാഗ്ദാനം ചെയ്തും സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയും കാമുകിമാരെ ലൈംഗികവൃത്തിക്ക് പ്രേരിപ്പിച്ചെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
എങ്കിലും 12 അംഗ ജൂറി ഡിഡ്ഡിയെ കുറ്റവിമുക്തനാക്കുകയായിരുന്നു. എല്ലാ യുവതികളും സ്വന്തം സ്വമേധയാ പാര്ട്ടികളിൽ പങ്കെടുത്തുവെന്നായിരുന്നു പ്രതിഭാഗം വാദം.
