
ഇന്തോനേഷ്യയിലെ ബാലിക്ക് സമീപം യാത്രാ ബോട്ട് മുങ്ങിയതായി റിപ്പോർട്ട്. 53 യാത്രക്കാരും 12 ജീവനക്കാരുമടങ്ങിയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇതുവരെ 20 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 43 പേരെ കാണാതായതായി അധികൃതർ അറിയിച്ചു. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.Tourist boat sinks in Bali: Two dead, 43 missing
അപകടത്തിൽ നിന്നു രക്ഷപ്പെട്ടവരിൽ പലരും അബോധാവസ്ഥയിലാണെന്ന് ബന്യുവങി പൊലീസ് മേധാവി രാമ സംതമ പുത്ര അറിയിച്ചു. രണ്ട് നൗകകളും മറ്റ് രണ്ട് ബോട്ടുകളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു.
കെഎംപി തുനു പ്രഥമ ജയ എന്ന ബോട്ടാണ് ജാവയിലെ കെതാപാങ് തീരത്തിൽ നിന്ന് ബാലിയിലെ ഗിലിമാനുക് തീരത്തേക്കുള്ള യാത്രയ്ക്കിടെയാണ് കഴിഞ്ഞ രാത്രിയോടെ, 11.20-നോടെ മുങ്ങിയത്. ബോട്ടിൽ 14 ട്രക്കുകൾ അടക്കം 22 വാഹനങ്ങളും ഉണ്ടായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.