ടെഹ്റാന്: അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയായ ഐ.എ.എ.ഇ.എയുമായി ഇനി സഹകരണമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് ഇറാന്. ഐ.എ.ഇ.എ ഉദ്യോഗസ്ഥരുടെ പരിശോധനകളും പ്രവേശനവും നിരോധിക്കുന്നതിനുള്ള ബില്ലിന് ഇറാന് പാര്‍ലമെന്റ് അംഗീകാരം നല്കി. ഐ.എ.എ.ഇ ഏജന്‍സിയുടെ നിരീക്ഷകര്‍ക്ക് ഇറാനിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അനുമതിയില്ലാതെ പ്രവേശനം അനുവദിക്കില്ലെന്നും പാര്‍ലമെന്റ് വക്താവ് അലിറെസ സലീമി വ്യക്തമാക്കി.Iran announces non-cooperation with International Atomic Energy Agency
പാര്‍ലമെന്റ് ബില്‍ പാസാക്കിയെങ്കിലും അന്തിമ തീരുമാനം ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരത്തിനു ശേഷമേ പ്രാബല്യത്തില്‍ വരൂ. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ അപലപിക്കാനും പ്രതികരിക്കാനും തയാറായില്ല എന്ന കാരണമാണ് ഐ.എ.ഇ.എയുടെ അന്താരാഷ്ട്ര വിശ്വാസ്യത നഷ്ടപ്പെട്ടതെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് ആരോപിച്ചു.
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് മുൻ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍, യഥാർത്ഥത്തിൽ ആണവകേന്ദ്രങ്ങള്‍ക്ക് കാര്യമായ നാശം സംഭവിച്ചിട്ടില്ലെന്ന് യു.എസ് രഹസ്യാന്വേഷണ ഏജൻസികള്‍ വിലയിരുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രംപ് ഈ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും അസംബന്ധമാണെന്ന് പ്രതികരിച്ചു.
ഇറാന് അന്താരാഷ്ട്ര ആണവ ഏജന്‍സിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചു. ഇറാന്റെ ആണവ പദ്ധതികള്‍ തുടരുകയാണെന്ന് കഴിഞ്ഞ ദിവസം ഇറാന്റെ ദേശീയ ആണവ ഏജന്‍സി വ്യക്തമാക്കിയിരുന്നു. ഇതിനിടെ, ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ നടന്ന അമേരിക്കന്‍ ബോംബാക്രമണത്തെ തുടര്‍ന്ന് അവിടത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഐ.എ.ഇ.എ ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി അനുമതി ആവശ്യപ്പെട്ടിരുന്നു.
