ന്യൂഡൽഹി: ഇറാൻ–ഇസ്രായേൽ സംഘർഷ പശ്ചാത്തലത്തിൽ, ഇരു രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു. ഇസ്രായേലിൽ നിന്ന് കൂടി 18 മലയാളികൾ കൂടി ഇന്ത്യയിലെത്തിയതോടെ, ആ രാജ്യത്തിൽ നിന്ന് എത്തിയ മലയാളികളുടെ എണ്ണം 31 ആയി. വിമാനത്തിൽ ആകെ 165 ഇന്ത്യക്കാർ ഉണ്ടായിരുന്നു.Iran-Israel conflict: 31 Malayalis arrive in India
ഇറാനിൽ നിന്ന് ഇതുവരെ 18 മലയാളികൾ ഇന്ത്യയിലെത്തിയിട്ടുണ്ട്. ഓപറേഷൻ സിന്ധു എന്ന പേരിലാണ് ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നുമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്.ഇറാൻ വ്യോമപാത അടച്ചിട്ടും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി പരിമിതമായി പാത തുറന്നു കൊടുക്കുകയായിരുന്നു.
