ലോംബോക്ക് (ഇന്തോനേഷ്യ): സജീവ അഗ്നിപര്‍വ്വതമായ മൗണ്ട് റിന്‍ജാനിയിലേക്കുള്ള ട്രെക്കിംഗിനിടെ ബ്രസീല്‍ സ്വദേശിയായ 26 കാരി ജൂലിയാന മരിന്‍സ് അഗ്നിപര്‍വ്വതത്തിലേക്ക് വീണത് .ശനിയാഴ്ച പുലര്‍ച്ചെ 6.30ഓടെയായിരുന്നു അപകടം സംഭവിച്ചത്. അഗ്നിപർവ്വത മുഖ ഭാഗത്തായാണ് ജൂലിയാന മരിൻസ് എന്ന 26കാരി വീണത്.26-year-old woman falls and suffers fatal accident during volcano hike
അപകടത്തെത്തുടര്‍ന്ന് കനത്ത മൂടല്‍മഞ്ഞും അനുകൂലമല്ലാത്ത കാലാവസ്ഥയും കാരണം രക്ഷാപ്രവര്‍ത്തനം പ്രതിസന്ധികളിലൂടെ കടന്നു പോകുകയായിരുന്നു. ഇങ്ങനെയിരിക്കെ, ജൂലിയാന നിലവിളിക്കുന്ന ദൃശ്യങ്ങള്‍ ഡ്രോണിലൂടെ പകര്‍ത്തപ്പെട്ടത് പുറത്ത് വന്നിട്ടുണ്ട്. ചാരനിറത്തിലുള്ള അഗ്നിപര്‍വ്വത മണ്ണിന്മേല് അനങ്ങാനാവാതെ കിടക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.
ശനിയാഴ്ച ഡ്രോണിലൂടെ പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്നും, യുവതി പരിക്കുകളോടെ ജീവിച്ചിരിക്കുന്നതായി സംഘാംഗങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ 984 അടി താഴ്ചയിലെത്തിയ രക്ഷാപ്രവര്‍ത്തകര്‍ പിന്നീട് അവിടെ യുവതിയെ കണ്ടെത്താനായില്ല. ഞായറാഴ്ച പുകയും ചൂടും രക്ഷാപ്രവര്‍ത്തനങ്ങള്‍ ശക്തമായി ബാധിച്ചു.
തിങ്കളാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് വീണ്ടും യുവതിയെ ദൂരത്തില്‍ കണ്ടെത്താന്‍ സംഘത്തിനായി സാധിച്ചത്. എന്നാല്‍ യുവതി കൂടുതലായ താഴ്ചയിലേക്ക് വീണ നിലയിലാണ്. ഇതിനിടെ 250 മീറ്റര്‍ താഴ്ചവരെ മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴുവരെ എത്താനായിരിക്കുന്നത്. ഇനിയും 350 മീറ്റര്‍ താഴേക്ക് എത്തേണ്ടതുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
ഇതിനിടെ, അപകടം സംഭവിച്ചിട്ടും ടൂറിസത്തിന്റെ ഭാഗമായ ട്രെക്കിംഗുകള്‍ തുടരുന്ന സാഹചര്യത്തില്‍ മൗണ്ട് റിന്‍ജാനി പാര്‍ക്ക് അധികൃതര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ഉയരുന്നു.
ഇന്തോനേഷ്യയിലെ രണ്ടാമത്തെ വലിയ അഗ്നിപര്‍വ്വതമാണിത്, അതിനാല്‍ സുരക്ഷ നടപടികളില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ് എന്നുള്ളതും ജനങ്ങളുടെ ആവശ്യമാകുന്നു.
