തെൽ അവീവ്: ഇറാനിൽ നിന്ന് ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമിട്ട് വീണ്ടും കനത്ത മിസൈൽ ആക്രമണം. മധ്യ ഇസ്രായേലിലേക്കാണ് ആക്രമണം ഉണ്ടായത്. ت മിസൈലുകൾ ഇസ്രായേൽ പ്രതിരോധ സേന വിജയകരമായി തടഞ്ഞുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.Another missile attack from Iran
ഇന്ന് പുലർച്ചെയും സമാനമായ രീതിയിൽ മിസൈൽ ആക്രമണം നടന്നിരുന്നു. ആക്രമണത്തിനെത്തുടർന്ന് ഇസ്രായേലിലുടനീളം അപായ സൈറൺ മുഴങ്ങി. രാത്രി സമയത്ത് ഇസ്രായേൽ, ഇറാനിലെ തലസ്ഥാനമായ തെഹ്റാന്, ഇസ്ഫഹാൻ, ഖറാജ് തുടങ്ങിയ നഗരങ്ങൾ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തി.
ഇറാനെതിരായ ആക്രമണത്തിൽ വിജയത്തിലേക്ക് രാജ്യത്തെ നയിച്ചുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു പറഞ്ഞു. യുദ്ധം എത്രകാലം നീളും എന്നത് ഇപ്പോൾ പ്രവചിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ പ്രതികരണമായി യുഎസ് കേന്ദ്രങ്ങളിലേക്ക് തിരിച്ചടിയുണ്ടാകാമെന്ന മുന്നറിയിപ്പ് അമേരിക്ക പുറത്തുവിട്ടു. രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ആവശ്യപ്പെട്ടാൽ ഒരു ആഴ്ചക്കകം വെടിനിർത്തലിന് തയാറാണെന്ന് ഇസ്രായേൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ആക്രമണം അവസാനിപ്പിക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
