ടെഹ്റാൻ: ലോകമെമ്പാടുമുള്ള സമൂഹം ഇന്ന് കൈയ്യടിക്കുകയാണ് സഹർ ഇമാനിയെന്ന ഇറാനിയൻ യുവതിയെ. ഐ.ആർ.ഐ.ബി ചാനലിന്റെ അവതാരകയായ സഹർ, യഥാർത്ഥത്തിൽ സ്ത്രീശക്തിയുടെ പ്രതീകമായി ഇസ്ലാമിക ലോകത്ത് ഉയർന്നുനിൽക്കുകയാണ്.Sahar Imani brings news to the world’s attention despite missile attack
തത്സമയ വാർത്താവിതരണത്തിനിടെ, ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ചാനൽ ആസ്ഥാനം നേരിട്ട ആക്രമണമാണ് സഹറിനെ ലോകശ്രദ്ധയിൽ എത്തിച്ചത്. പുക നിറഞ്ഞ സ്റ്റുഡിയോയിൽ കുറച്ചു സമയം ആശയക്കുഴപ്പത്തിൽ ആയെങ്കിലും, ഉടൻ തന്നെ സംപ്രേഷണം പുനരാരംഭിച്ച് ഇസ്രയേലിനെ തുറന്നുവെല്ലുവിളിച്ചത് സഹറിന്റെ ധൈര്യത്തിന്റെ തെളിവായി മാറി.
ഫുഡ് എൻജിനിയറിംഗിൽ പരിശീലനം നേടിയ അവർ 2010ലാണ് മാദ്ധ്യമരംഗത്തെത്തുന്നത്. വിവാഹിതയായ അവർക്കൊരു ആൺകുഞ്ഞുമുണ്ട്. ഇന്ന് ഇറാനിയൻ വനിതകളുടെ ആത്മവിശ്വാസത്തിന്റെയും പ്രതിരോധശക്തിയുടെയും പ്രതീകമായി ലോകം അവളെ കാണുന്നു. ഇറാന്റെ സുപ്രീം ലീഡർ ആയത്തുള്ള അലി ഖമനേയിയും സഹറിനെ “ഇറാന്റെ ശബ്ദം” എന്നു വിശേഷിപ്പിച്ചിരിക്കുകയാണ്.
ഇതേസമയം, ഇസ്രയേൽ-ഇറാൻ സംഘർഷം തീവ്രതയിൽ തുടരുന്നു. പശ്ചിമേഷ്യയിൽ കൂടുതൽ യുദ്ധവിമാനങ്ങളും കപ്പലുകളും വിന്യസിക്കാൻ അമേരിക്ക നീക്കങ്ങൾ ആരംഭിച്ചു. എഫ്-16, എഫ്-22, എഫ്-35 പോലുള്ള പടക്കളും, ബാലിസ്റ്റിക് മിസൈലുകൾ തകർക്കാൻ ശേഷിയുള്ള യുദ്ധക്കപ്പലുകളും ആണ് പ്രദേശത്തേക്ക് അയക്കുക .
യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് പ്രതികരിച്ചതുപോലെ, മധ്യപൂർവത്തിൽ നിലനിൽക്കുന്ന 40,000-ലധികം സൈനികരുടെ സുരക്ഷ കണക്കിലെടുത്താണ് ഈ നീക്കങ്ങൾ. അതേസമയം, ഇസ്രയേലിന് ബങ്കർ ബസ്റ്റിങ് ബോംബുകൾ ആവശ്യപ്പെട്ടതായും, ഇറാന്റെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള നീക്കങ്ങളായിരിക്കാം ഇവയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ട്രൂത്ത് സോഷ്യലിൽ നടത്തിയ പ്രതികരണത്തിൽ, ഇറാന്റെ സുപ്രീം ലീഡറായ ഖമനയിയെ നിരുപാധികം കീഴടങ്ങണം എന്നാവശ്യപ്പെട്ടു. അദ്ദേഹത്തെ വധിക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും, അമേരിക്കൻ സൈനികരും പൗരന്മാരും ആക്രമണത്തിന് ഇരയാകരുതെന്നും ട്രംപ് വ്യക്തമാക്കി.
ഇറാന്റെ ആകശത്തിന്മേൽ തങ്ങൾക്ക് പൂർണ്ണവും സമ്പൂർണ്ണവുമായ നിയന്ത്രണമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. ‘ഇപ്പോൾ ഞങ്ങൾക്ക് ഇറാന്റെ ആകാശത്തിന്മേൽ പൂർണ്ണവും സമ്പൂർണ്ണവുമായ നിയന്ത്രണമുണ്ട്. ഇറാന് നല്ല സ്കൈ ട്രാക്കറുകളും മറ്റ് പ്രതിരോധ ഉപകരണങ്ങളും ധാരാളമായി ഉണ്ടായിരുന്നു, എന്നാൽ അത് അമേരിക്ക നിർമ്മിച്ചതും, രൂപകൽപ്പന ചെയ്തതും, ഉത്പാദിപ്പിച്ചതുമായ ‘സാധനങ്ങളുമായി’ കിടപിടിക്കില്ല. യുഎസ്സിനേക്കാൾ നന്നായി മറ്റാരും ഇത് ചെയ്യുന്നില്ല’ എന്നും ട്രംപ് കൂട്ടിച്ചേർത്തു.
