തെഹ്റാന്: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം അതീവ ഗൗരവമായി തുടരുന്നതിനാൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ഇന്ന് എണ്ണവില 7 ശതമാനം ഉയർന്ന് ബാരലിന് 74 ഡോളറായി. സംഘര്‍ഷം നിയന്ത്രിക്കാൻ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ട്രംപുമായി ചർച്ച നടത്തി.Iran-Israel conflict; Oil prices soar
സമരം തുടരുന്നതോടെ ഗൾഫ് രാജ്യങ്ങളെയും അതിന്റെ ആഘാതം ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്കപ്പെടുന്നു. ഇറാനും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും ഇടയിലുള്ള സ്ട്രെയ്റ്റ് ഓഫ് ഹൊര്‍മൂസ് വഴിയാണ് ഇറാന്റേതുള്‍പ്പെടെ ക്രൂഡ്ഓയില്‍ കയറ്റുമതി. സംഘര്‍ഷം നീണ്ടാല്‍ ഇതുവഴിയുളള യാത്ര തടസ്സപ്പെടും.
ഇപ്പോൾ തന്നെ 75 ഡോളറിലെത്തിയ വില 90 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ട്. എണ്ണ ഉൽപാദക രാജ്യങ്ങൾക്കു വില വർധന ഗുണം കാണിച്ചേക്കാമെങ്കിലും തുടർന്നുള്ള സാഹചര്യങ്ങൾ തിരിച്ചടിയായി മാറും. വില കയറ്റം ഡിമാൻഡിനെ ബാധിക്കും. ജിസിസി വിപണികളിലും ഓഹരി വിപണിയിലും ഇതിന്റെ ദോഷഫലങ്ങൾ വ്യക്തമാകുന്നു.
