ഗാസ: ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഗാസ മുനമ്പില്‍ പുലര്‍ച്ചെ മുതല്‍ നടന്ന ആക്രമണത്തില്‍ കുറഞ്ഞത് 51 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു. വടക്കന്‍ ജബലിയയില്‍ മാത്രം 45 പേര് കൊല്ലപ്പെട്ടു. തെക്കന്‍ ഗാസയിലെ നാസ്സര്‍ ആശുപത്രിക്കും യൂറോപ്യന്‍ ആശുപത്രിക്കും നേരെയുള്ള ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണങ്ങളും ഇസ്രയേല്‍ നടത്തിയിരിക്കുന്നത്. ആശുപത്രികളിലെ ആക്രമണത്തില്‍ ചികിത്സയിലിരിക്കുന്ന ഒരു മാധ്യമപ്രവര്ത്തകന് ഉള്‍പ്പെടെ ഏകദേശം 30 പേര് കൊല്ലപ്പെട്ടു. ആക്രമണം ആരംഭിച്ചത് മുതല്‍ 36 ആശുപത്രികളെങ്കിലും ഇസ്രയേല്‍ ബോംബിട്ട് നശിപ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
