ജയ്പൂർ: വിദ്യാർഥികളിൽ വായനാശീലം വളർത്തുക, പദസമ്പത്ത് വർധിപ്പിക്കുക, പൊതുഅവബോധം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ രാജസ്ഥാൻ സർക്കാർ സ്കൂളുകളിൽ പത്രവായന നിർബന്ധമാക്കി. സ്കൂൾ അസംബ്ലിയിൽ ദിവസവും പത്രം വായിക്കണമെന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഡിസംബർ 31-നാണ് ഇതുസംബന്ധിച്ച ഉത്തരവ് രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്.Rajasthan government makes newspaper reading mandatory in government schools
ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പത്രങ്ങൾ വായിക്കണമെന്നാണ് നിർദേശം. ചെറുപ്രായത്തിൽ തന്നെ പത്രവായന ശീലമാക്കുന്നത് കുട്ടികളിൽ പൊതുവിഷയങ്ങളെ വിശകലനം ചെയ്യാനുള്ള കഴിവ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സീനിയർ സെക്കണ്ടറി സ്കൂളുകളിൽ ഒരു ഇംഗ്ലീഷ് പത്രവും ഒരു ഹിന്ദി പത്രവും ലഭ്യമാകണം. അപ്പർ പ്രൈമറി സ്കൂളുകളിൽ രണ്ട് ഹിന്ദി പത്രങ്ങൾ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു. സ്കൂളുകളിലേക്ക് പത്രം എത്തിക്കുന്നതിനുള്ള ചെലവ് ജയ്പൂരിലെ സ്കൂൾ വിദ്യാഭ്യാസ കൗൺസിൽ വഹിക്കും.
അസംബ്ലിയിൽ പത്രവായനയ്ക്കൊപ്പം പുതുതായി പരിചയപ്പെടുന്ന അഞ്ച് വാക്കുകളും അവയുടെ അർത്ഥവും വിശദീകരണവും വിദ്യാർഥികൾക്ക് നൽകണം. കൂടാതെ പ്രധാന ദേശീയ, അന്തർദേശീയ വാർത്തകൾ, എഡിറ്റോറിയലുകൾ എന്നിവ ക്ലാസ് തലത്തിൽ ചർച്ച ചെയ്യുന്നതിനും കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്ന നിർദേശവും ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

09betvip, I tell ya. Had a punt on a few things. Site’s alright, nothing too fancy. A good option if you want a go. Give it a look: 09betvip.
Grabbed the q789gamedownload from here. Pretty straightforward, got it done in minutes. Give it a look q789gamedownload.
Found some good games on 11ttcom. Interface is nice and easy to use. Have a look, mate 11ttcom.