തിരുവനന്തപുരം: കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായി ഡോ. സജി ഗോപിനാഥ് ചുമതലയേറ്റു. സർക്കാരും ഗവർണറും തമ്മിൽ ഉണ്ടായ നിയമപോരാട്ടവും, സുപ്രീം കോടതിയുടെ ഇടപെടലും വിസി നിയമനത്തെ വലിയ ചർച്ചകളിലേക്ക് നയിച്ചിരുന്നു. സുപ്രീം കോടതിയുടെ നിർദേശപ്രകാരം നടന്ന സമവായ ചർച്ചകൾക്കൊടുവിലാണ് നിയമനത്തിൽ അന്തിമ തീരുമാനമായത്.Saji Gopinath takes charge as VC of Digital University
വിസിയായി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ ആദ്യ പ്രതികരണത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സർക്കാരിനോടും ഗവർണറോടും നന്ദി രേഖപ്പെടുത്തിയാണ് സജി ഗോപിനാഥ് സംസാരിച്ചത്. മുൻപ് വിസിയായി പ്രവർത്തിച്ച കാലയളവിൽ നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് സർക്കാർ വീണ്ടും തന്നെ പരിഗണിക്കാൻ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ തന്നെ ഗവർണറെ നേരിൽ കണ്ടു സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
