നടൻ ശ്രീനിവാസൻ ശനിയാഴ്ച രാവിലെ അന്തരിച്ചു (Sreenivasan passes away). 69 വയസായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി രോഗാവസ്ഥയിലായിരുന്നു. പൊതുപരിപാടികളിൽ പോലും തീരെ അവശനായ അദ്ദേഹത്തെ കണ്ട സാഹചര്യമുണ്ട്. വിമലയാണ് ഭാര്യ. മക്കൾ- വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ.Actor Sreenivasan passes away
മലയാള ചലച്ചിത്ര മേഖലയ്ക്ക് അതുല്യമായ സംഭാവനകൾ ആണ് ശ്രീനിവാസൻ നൽകിയത്. 1977ൽ അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷമാണ് ശ്രീനിവാസൻ സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. പി എ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കമായിരുന്നു ആദ്യസിനിമ. ചില സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തതിനു ശേഷം 1984ൽ ഓടരുതമ്മാവാ ആളറിയും എന്ന സിനിമയക്ക് തിരക്കഥ എഴുതി. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.
