വയനാട് കണിയാമ്പറ്റ ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തിയ കടുവയെ കണ്ടെത്തി. ചീക്കല്ലൂർ മേഖലയിലെ ഒരു തോട്ടത്തിൽ വെച്ചാണ് കടുവയെ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ തെർമൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലും ഇതേ സ്ഥലത്തുതന്നെ കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. നിലവിൽ ഈ പ്രദേശത്ത് ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്.Tiger found in residential area in Kaniyambatta, Wayanad
കടുവയെ സുരക്ഷിതമായി പുറത്തിറക്കി പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. വനംവകുപ്പ് ആർ.ആർ.ടി സംഘം, പോലീസ് തുടങ്ങിയവർ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയുടെ സാന്നിധ്യം കണക്കിലെടുത്ത് മേഖലയിൽ കർശന ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നു. മുൻകരുതലിന്റെ ഭാഗമായി, പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ പത്ത് വാർഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
