ഡൽഹി: ഇൻഡിഗോ രാജ്യവ്യാപകമായി നേരിടുന്ന സർവീസ് പ്രതിസന്ധിയെ തുടർന്ന് ഡിജിസിഎ കർശന നടപടികൾ സ്വീകരിച്ചു. നാല് ഫ്ലൈറ്റ് ഇൻഫർമേഷൻ ഓഫീസർമാരെ തൽസ്ഥാനം നീക്കിയിട്ടുണ്ട്. എയർലൈൻസിന്റെ സുരക്ഷയും പ്രവർത്തനക്ഷമതയും മേൽനോട്ടം വഹിക്കേണ്ടിരുന്ന ഉദ്യോഗസ്ഥരാണ് മാറ്റിയിരിക്കുന്നത്.IndiGo’s nationwide service crisis; DGCA takes action against officials
ഇതിനിടെ, സർവീസ് പ്രതിസന്ധി സംബന്ധിച്ച് വിശദീകരണം തേടി ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സിനെ വീണ്ടും ഹാജരാക്കാൻ ഡിജിസിഎ നിർദേശം നൽകിയിട്ടുണ്ട്. നാലംഗ സമിതിയുടെ മുന്നിൽ ഹാജരായി പ്രതിസന്ധിയെക്കുറിച്ച് വിശദീകരണം നൽകണമെന്നാണ് നിർദേശം. ഇന്നലെക്കും ഇൻഡിഗോയുടെ സിഇഒയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഡിജിസിഎക്ക് മുമ്പാകെ ഹാജരായിരുന്നു.
സർവീസ് പ്രതിസന്ധി മനപ്പൂർവം സൃഷ്ടിച്ചതാണെന്ന സംശയങ്ങൾക്കിടെ സർവീസ് വെട്ടിക്കുറയ്ക്കൽ, മറ്റു എയർലൈൻസുകൾക്ക് സർവീസ് കൈമാറ്റം എന്നിവയെക്കുറിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം നടപടികൾ ആരംഭിച്ചിരിക്കുകയാണ്. വിമാന ടിക്കറ്റ് നിരക്കുകൾ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള സംവിധാനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള പ്രമേയം ഇന്ന് ലോക്സഭ പരിഗണിച്ചേക്കും. വടകര എംപി ഷാഫി പറമ്പിൽ അവതരിപ്പിച്ച പ്രമേയമാണ് അജണ്ടയിൽ ഉള്ളത്.
