രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉചിതസമയത്ത് നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് വ്യക്തമാക്കി. പരാതി ഉയർന്നപ്പോൾ കോൺഗ്രസ് പാർട്ടി പ്രാഥമിക നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. നടപടികൾക്ക് നിശ്ചിത നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും കെപിസിസി അതുവഴിയാണ് മുന്നോട്ട് പോകുന്നതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.Rahul case: Action will be taken in due course – Sunny Joseph
കോൺഗ്രസിലെ 25 മുതിർന്ന നേതാക്കൾ ആലോചിച്ച ശേഷവും എഐസിസിയുമായി ചര്‍ച്ച നടത്തിയ ശേഷവും മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരാതി ലഭിച്ചതോടെ അത് ഡിജിപിക്ക് കൈമാറിയെന്നും ഇപ്പോൾ നടപടി സ്വീകരിക്കാനുള്ള ഘട്ടത്തിൽ അല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. മാധ്യമ വാർത്തകൾക്കനുസരിച്ച് നടപടിയെടുക്കാൻ തനിക്ക സാധിക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
