തിരുവനന്തപുരം: ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പ്രഖ്യാപിക്കും. പരിശോധിക്കാനുള്ള ചില രേഖകൾ ബാക്കിയുണ്ടെന്നതിനാലാണ് വിധി നാളത്തേക്ക് മാറ്റിയത്. അന്തിമ വാദങ്ങൾ കേട്ട ശേഷമായിരിക്കും തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഉത്തരവ് പ്രസ്താവിക്കുക. വിധി വരുന്നതുവരെ അറസ്റ്റ് ഒഴിവാക്കണമെന്ന പ്രതിഭാഗ ആവശ്യം കോടതി നിരസിച്ചു.Rahul Mangkootathil case; verdict on anticipatory bail plea tomorrow
ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിൽ തൽക്കാലം താമസമുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. ഇത്തരത്തിലുള്ള നടപടികൾ ഇപ്പോൾ പരിഗണനയിലില്ലെന്നും അനുയോജ്യമായ സമയത്ത് മാത്രമേ അടുത്ത നീക്കങ്ങളുണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. കേസ് പുറത്തുവന്നപ്പോൾ തന്നെ രാഹുലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തതും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാൻ ആവശ്യപ്പെട്ടതുമാണ് സണ്ണി ജോസഫ് ഓർമ്മിപ്പിച്ചത്. നിയമസഭ സമ്മേളനകാലത്ത് പാർലമെന്ററി പാർട്ടിയിൽ നിന്നുമുള്ള സസ്പെൻഷൻ സ്പീക്കറിനെ അറിയിച്ചതിനെ തുടർന്ന് രാഹുൽ സഭയിൽ പ്രത്യേകമായി ഇരിക്കുകയാണ്. ഇത്രയും നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്ന് സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
