ഇരക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ ഒരു കാരണവശാലും ന്യായീകരിക്കാൻ സാധിക്കില്ലെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. വ്യക്തമാക്കി. അത്തരത്തിൽ സൈബർ ആക്രമണം നടത്തുന്നവരിൽ കോൺഗ്രസുകാർ ആരുമില്ലെന്നും, ആരെങ്കിലും അത് ചെയ്തിട്ടുണ്ടെങ്കിൽ അവർ കോൺഗ്രസുകാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്ദീപ് വാര്യർക്കെതിരെ നിലനിൽക്കുന്ന കേസ് അദ്ദേഹം തന്നെ നേരിടുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.Cyber attacks against victims cannot be justified: Chandy Oommen
യുഡിഎഫിന് വേണ്ടിയോ കോൺഗ്രസിന് വേണ്ടിയോ രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണരംഗത്ത് എത്തിയതായി തൻ്റെ അറിവിലില്ലെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. വ്യക്തമാക്കി. പുതുപ്പള്ളിയിലോ പാലക്കാടോ രാഹുൽ കോൺഗ്രസ് പ്രചാരണത്തിന് എത്തിയതിനെക്കുറിച്ച് വിശദീകരിക്കേണ്ടത് പ്രാദേശിക നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
