ഇടുക്കി: ആനച്ചാലിലെ സ്കൈ ഡൈനിങ്ങിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സംഭവത്തെ തുടർന്ന് പോലീസ് നടപടി തുടങ്ങി. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി നടത്തിപ്പുകാരായായ പ്രവീണും സോജനുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.Idukki Sky Dining incident: Case filed against operators
മതിയായ സുരക്ഷ ഏർപ്പെടുത്തിയില്ലെന്ന് കാട്ടി സതേൺ സ്കൈസ് എയ്റോഡൈനാമിക്സ് എന്ന സ്ഥാപനത്തിന് സ്റ്റോപ്പ് മെമോയും നൽകി. ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് രണ്ടും നാലും വയസുള്ള കുട്ടികളുള്‍പ്പെടെ അഞ്ചുപേർ സ്കൈ ഡൈനിങ് പ്ലാറ്റ്ഫോമിൽ കുടുങ്ങിയത്. ക്രെയിനിൽ സാങ്കേതിക തകരാറുണ്ടായതിനെ തുടർന്ന് രണ്ടുമണിക്കൂറിലധികം സമയം ഇവർ കുടുങ്ങിക്കിടന്നു. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘമാണ് എല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.
