കേരള രാഷ്ട്രീയത്തിൽ വീണ്ടും വിവാദമുണ്ടാക്കിയ ലൈംഗിക പീഡന കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എംപി കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവരെ ആരും ന്യായീകരിക്കരുതെന്നും നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും എന്ന് ശക്തമായ ഭാഷയിൽ അദ്ദേഹം പ്രതികരിച്ചു.Rajmohan Unnithan MP gives strong response to Rahul Mangkootatil
പാർട്ടി എടുത്ത നടപടിയെ ഒരുമിച്ചുനിന്ന് പിന്തുണക്കണമെന്ന് കോൺഗ്രസ് പ്രവർത്തകരോട് ഉണ്ണിത്താൻ ആവശ്യപ്പെട്ടു. കോൺഗ്രസ് ഈ വിഷയത്തിൽ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാൽ പാർട്ടിക്ക് പശ്ചാത്തപിക്കാനോ പ്രായശ്ചിത്തം ചെയ്യാനോ കാരണമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഒരാൾ മാത്രമാണ് ഇതിൽ തെറ്റ് ചെയ്തിരിക്കുന്നത്; എങ്കിലും ഇപ്പോൾ അദ്ദേഹം തന്റെ തെറ്റ് അംഗീകരിക്കണം,” ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.യുവതിയുടെ മൊഴിപ്രകാരം, ഗർഭഛിദ്രത്തിനായുള്ള മരുന്ന് എത്തിച്ചത് പത്തനംതിട്ട സ്വദേശി ജോബി ജോസഫാണെന്നും, ഇതിന് ആവശ്യമായ ഡോക്ടറുടെ കുറിപ്പടി ഉണ്ടായിരുന്നില്ലെന്നും പുറത്തുവന്നിട്ടുണ്ട്.
രാഹുലിനെ അനുകൂലിച്ച നിലപാടെടുത്ത മുൻ കെപിസിസി പ്രസിഡൻറ് കെ. സുധാകരനെയും ഉണ്ണിത്താൻ കടുത്ത ഭാഷയിൽ വിമർശിച്ചു. കാലത്തിനനുസരിച്ച് അഭിപ്രായം മാറ്റുന്നവനാണ് സുധാകരൻ. എന്തുകൊണ്ടാണ് അദ്ദേഹത്തെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് ഇപ്പോൾ വ്യക്തമാകും,എന്നും അദ്ദേഹം പറഞ്ഞു.ഇതു സംബന്ധിച്ച അന്വേഷണം ഇപ്പോഴും ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ സുധാകരൻ ഇടപെടാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി.
അന്വേഷണഫലം എന്തായാലും കോൺഗ്രസിന്റെ മൂല്യബോധം കാത്തുസൂക്ഷിക്കാനാണ് തങ്ങൾക്ക് പ്രാധാന്യമെന്ന് ഉണ്ണിത്താൻ വ്യക്തമാക്കി. യുവതി പരാതി നൽകാൻ മുന്നോട്ട് വരുന്നത് മാധ്യമങ്ങളിലൂടെ നടക്കുന്ന നിരന്തര വെല്ലുവിളികളാണ് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇരയ്ക്കെതിരെ ഒരിക്കലും ശബ്ദമുയർത്തരുത്. പാർട്ടിക്ക് ഇതൊരു വടി കൊടുത്ത് അടിമേടിച്ച സാഹചര്യം തന്നെയാണ്. ഇരയെ അപമാനിക്കുകയോ സംശയിക്കുകയോ ചെയ്യുന്നവരെ കോൺഗ്രസുകാരായി കാണാനാകില്ല,” ഉണ്ണിത്താൻ വ്യക്തമാക്കി.
രാഹുലിന്റെ രാജി ആവശ്യപ്പെടുന്നതിൽ ഇടതുപക്ഷത്തിന് ധാർമിക അവകാശമില്ലെന്നും സമാനതകളില്ലാത്ത പ്രവർത്തികൾ CPMയും BJPയും നടത്തിയിട്ടുണ്ടെന്നും ഉണ്ണിത്താൻ ആരോപിച്ചു.
